കൂനയുടെ വാർത്താപ്രക്ഷേപണത്തിൽ വന്ന പിഴവ് അന്വേഷിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി

  • 11/01/2021


കുവൈത്ത് സിറ്റി:  ദേശീയ വാര്‍ത്താ ഏജന്‍സിയായ കൂനയുടെ വാർത്താപ്രക്ഷേപണത്തിൽ വന്ന പിഴവ് അന്വേഷിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയുടെ ചരിത്രത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഒരു രീതിയിലും അംഗീകരിക്കുവാന്‍ സാധിക്കില്ല. ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കുനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലിനേയും  വിഷയവുമായി ബന്ധപ്പെട്ട ജീവനക്കാരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.ദേശീയവും അന്തര്‍ദേശീയവുമായ  വാര്‍ത്തകള്‍ക്ക്  രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്രോതസ്സായതിനാൽ  സൂക്ഷ്മതയോടെയും വിശ്വാസ്യതയോടും സുതാര്യതയോടും കൂടി മാത്രമേ വാര്‍ത്തകള്‍ നല്‍കാറുള്ളൂവെന്നും വിഷയങ്ങള്‍ പരിഹരിക്കുവാന്‍ നേരിട്ട് ഇടപെടമെന്നും മന്ത്രി വ്യക്തമാക്കി. 

Related News