ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി; വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നിരോധിക്കണം; കേന്ദ്രത്തിന് പരാതി

  • 11/01/2021

വാട്‌സ്ആപ്പ്  പുതിയ നയം നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. പുതിയ പ്രൈവസി നയങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് (സിഎഐടിടി) രംഗത്തെത്തി. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയെ നിരോധിക്കുകയോ നയം നടപ്പിലാക്കാതിരിക്കുകയോ ഇന്ത്യ ചെയ്യണമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിനോട് ആവശ്യപ്പെട്ടു.

പണമിടപാടുകള്‍, കോണ്‍ടാക്ട്‌സ്, ലൊക്കേഷന്‍ എന്നിങ്ങനെ സ്വകാര്യ വിവരങ്ങളെല്ലാം ഇരു ആപ്പുകളും കൈവശപ്പെടുത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ 20 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. രണ്ട് ആപ്പുകളിലെയും വിവരങ്ങള്‍ ചേര്‍ത്താല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാനാകുമെന്ന് സിഎഐടി പറയുന്നു.

Related News