കുവൈറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് തിരിച്ചടി: പിസിആർ പരിശോധന സർട്ടിഫിക്കറ്റ് ഇനി മൂന്ന് ദിവസം മുന്നേ എടുക്കണം

  • 11/01/2021



 കുവൈറ്റിലേക്ക് മടങ്ങി എത്തുന്നവർ യാത്രക്ക് മുൻപ്  സമർപ്പിക്കേണ്ട പിസിആർ പരിശോധന  സർട്ടിഫിക്കറ്റ് ഇനി 72 മണിക്കൂർ മുമ്പ് എടുക്കണം. ഈ സമയത്തിന് മുന്നേ എടുക്കുന്നവരുടെ പിസിആർ പരിശോധയ്ക്ക് മാത്രമേ ഇനി മുതൽ സാധുത ഉണ്ടാകുകയുളളൂ.  കുവൈറ്റിലെ കൊറോണ എമർജൻസി സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനപ്രകാരം 96 മണിക്കൂർ മുന്നേ എടുക്കേണ്ട പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇപ്പോൾ 72 മണിക്കൂർ മുന്നേ ആക്കി കുറച്ചിട്ടുണ്ട്. ഇതോടെ ദുബായിലും മറ്റ് ട്രാൻസിസ്റ്റ്  രാജ്യങ്ങളിൽനിന്നും 14 ദിവസത്തെ ക്വാറന്റൈൻ  കാലയളവ് പൂർത്തിയാക്കി പിസി ആർ പരിശോധന എടുത്ത്  കുവൈറ്റിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളാണ് പ്രതിസന്ധിയിലായത്. അതിതീവ്ര വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സൂചന.

Related News