ചാണകം കൊണ്ട് നിർമിച്ച ഖാദി പ്രകൃതിക് പെയിന്റ്

  • 11/01/2021




കേന്ദ്ര സർക്കാരിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന് (കെ.വി.ഐ.സി) നിർമ്മിച്ച ചാണകം കൊണ്ട് നിർമിച്ച പെയിന്റ് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി ചൊവ്വാഴ്ച പുറത്തിറക്കും. ഖാദി പ്രകൃതിക് പെയിന്റ് എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഫംഗസ്,ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുന്നതിനും വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
പശുവിന്റെ  ചാണകം  മുഖ്യ ചേരുവയായ പെയിന്റ്, ഗന്ധ രഹിതവും,  വിലകുറഞ്ഞതും ബ്യൂറോ ഓഫ് ഇന്ത്യൻ  സ്റ്റാൻഡേർഡ്  സർട്ടിഫിക്കറ്റ് ലഭിച്ചതുമാണ്.രണ്ടു തരത്തിലുള്ള പെയിന്റാണ് വിപണിയിലെത്തുക: ഡിസ്ടെമ്പർ പെയിന്റും പ്ലാസ്റ്റിക് എമൽഷൻ പെയിന്റും. സാധാരണ പെയിന്റിൽ ഉൾപ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെർക്കുറി, ക്രോമിയം, ആഴ്‌സെനിക് , തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല.

പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും,  സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ തദ്ദേശീയ തലത്തിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ, കർഷകർ/ഗോശാല കൾക്ക് പ്രതിവർഷം മൃഗം ഒന്നിന്, മുപ്പതിനായിരം രൂപ നിരക്കിൽ അധികവരുമാനം ലഭിക്കാനും സഹായിക്കും.

Related News