ഇറാഖ് അധിനിവേശ കാലത്ത് മരിച്ച കുവൈറ്റിന്റെ 13 രക്ഷതാസാക്ഷികളെ തിരിച്ചറിഞ്ഞു

  • 11/01/2021

1990ലെ  ഇറാഖ് അധിനിവേശ  കാലത്ത് മരിച്ച  കുവൈറ്റിന്റെ 13 രക്ഷതാസാക്ഷികളെ തിരിച്ചറിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറൻസിക് വിഭാഗവും, മിസ്സിം​ഗ് പേഴ്ൺ സമിതിയും നടത്തിയ ഡിഎൻ‌എ പരിശോധനകളിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന്  പൊതുമരാമത്ത് വകുപ്പ് മേധാവി റബിയ അൽ അദ്സനി  അറിയിച്ചു.

ബദർ ഹുസൈൻ മുറാദ് അൽ കന്ദാരി, സുലൈമാൻ കാദിം ഖാതി അലി താഹെർ, താരിഖ് മുഹമ്മദ് അഹ്മദ് അബ്ദുല്ല അൽ യാകൗട്ട്, അബ്ദുൾറഹ്മാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ ഷോയിമനി, അബ്ദുൾമഹ്ദി അബ്ദുൽ  മുഹമ്മദ്, നാസർ അൽ-ഫായിസ്, മുഹമ്മദ് സാദ് മസൂദ് അൽ-അഹ്മദ്, മുഹമ്മദ് സാലിഹ് മുഹമ്മദ് സുലൈമാൻ അൽ മുഹൈനി, മോസ്ഫർ ഷബീബ് മുഹമ്മദ് അൽ ദൗസരി, മഹ്ദി ഹബീബ് അലി സൈദ് അൽ ബൊലൂഷി, മുസ്തഫ ഹുസൈൻ അഹ്മദ് മുഹമ്മദ്, സൈദ് സമേൽ സൗദ് അൽ സമേൽ എന്നീ ഇത് സാക്ഷികളെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നവംബറിൽര ക്തസാക്ഷികളുടെ മൃതദേഹങ്ങൾ ഇറാഖിൽ നിന്ന് കുവൈത്തിൽ എത്തിച്ചിരുന്നു.

Related News