ജനുവരി 20ന് ഡിജിറ്റൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി

  • 11/01/2021

ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് ജനുവരി 20 ബുധനാഴ്ച  വൈകിട്ട് 3.30ന് സംഘടിപ്പിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പ്രവാസികൾക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കോണ്‍ടാക്റ്റ്  നമ്പര്‍, കുവൈറ്റിലെ വിലാസം തുടങ്ങിയ വിവരങ്ങളടങ്ങിയ ഇ-മെയില്‍ എന്ന community.kuwait@mea.gov.in വിലാസത്തിലേക്ക് അയച്ച്  രജിസ്റ്റര്‍ ചെയ്യാം. ചോദ്യങ്ങളും അഭിപ്രായങ്ങളും ഇ-മെയില്‍ വഴി പങ്കുവയ്ക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരെ മീറ്റിംഗ് ഐഡിയും മറ്റ് വിശദാംശങ്ങളും അറിയിക്കുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Related News