കബദ് ഏരിയയിൽ റോഡിൽ വാഹനാഭ്യാസം; ഡ്രൈവർ അറസ്റ്റിൽ. വീഡിയോ കാണാം.

  • 11/01/2021

കുവൈറ്റ് : അപകടകരമാം വിധം കാറുമായി പൊതുനിരത്തിൽ അഭ്യാസം കാണിച്ച ഡ്രൈവറെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കബദ് ഏരിയയിലെ പൊതു റോഡിലാണ് വാഹനാഭ്യാസം നടത്തിയത്, തുടർന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം കാർ കണ്ടുകെട്ടി നിയമ നടപടികൾക്കായി ഡ്രൈവറെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. 

Related News