വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മൂന്ന് ലക്ഷത്തോളം കുവൈറ്റ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി

  • 11/01/2021

കോവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുവൈറ്റിലെ മൂന്നുലക്ഷത്തോളം പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി. റെസിഡൻസിയും പുതുക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയവും  മാൻപവർ അതോറിറ്റിയിലെ രണ്ടു ബോഡികളും  സിവിൽ ഇൻഫർമേഷൻ അധികൃതരും ചേർന്നാണ് പ്രവാസികളുടെ റസിഡൻസും പെർമിറ്റും പുതുക്കിയത്. താൽക്കാലികമായി വിമാനത്താവളം അടച്ചുപൂട്ടിയതും ടിക്കറ്റ് വിലയിലുള്ള വർദ്ധനവും കണക്കിലെടുത്താണ് പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകിയതെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ ഓട്ടോമാറ്റഡ് സിസ്റ്റം വഴിയാണ് വർക്ക് പെർമിറ്റുകളും റസിഡൻസ് പുതുക്കി ട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ  ആറുമാസം പിന്നിട്ട വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റും റസിഡൻസും  പുതുക്കണമെന്ന് അധികൃതർ  നേരത്തെ തീരുമാനിച്ചിരുന്നു.

Related News