താൽക്കാലികമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടിച്ചിട്ട നടപടി; പ്രവാസികളെ ആശ്രയിച്ചിരുന്ന വിപണികളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

  • 11/01/2021

കോവിഡ് വൈറസ് മുൻകരുതലിന്റെ  ഭാഗമായി കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട നടപടിയെ തുടർന്ന് കുവൈറ്റിലെ ഇലക്ട്രിക്കൽ ഗാർഹിക ഉപകരണ വിപണികളിൽ വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്ന് റിപ്പോർട്ട്. കുവൈറ്റിലെ പ്രവാസികളെ ആശ്രയിച്ചു കഴിയുന്ന ഇത്തരം വിപണികളിലാണ് കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേകിച്ചും ഈജിപ്തു കാരെയും ഇന്ത്യക്കാരെയും ആശ്രയിക്കുന്ന വിപണികളിലാണ്  ഏറെയും നഷ്ടം സംഭവിച്ചത്. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരുന്ന കാലയളവിൽ ഭൂരിഭാഗം പ്രവാസികളും പണം ചിലവഴിക്കാൻ വിമുഖത കാട്ടിയെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതുകൊണ്ടുതന്നെ ഇലക്ട്രോണിക് ഗാർഹിക  ഉപകരണങ്ങൾ വിൽക്കുന്ന മാർക്കറ്റുകളിൽ പ്രവാസികൾ വരാതെയായെന്നും കച്ചവടം മുന്നോട്ടു പോകാത്ത സ്ഥിതി ഗതിയിലാണെന്നും, വ്യക്തമാക്കുന്നു. കൂടുതൽ പ്രവാസികളും നാട്ടിലേക്ക് ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഗാർഹിക ഉപകരണങ്ങളുമാണ്  കൊണ്ടു പോകുന്നത്. എന്നാൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം  അടിച്ചിട്ട കാലയളവിൽ പലർക്കും നാട്ടിൽ പോകാൻ സാധിച്ചില്ലായിരുന്നുവെന്നും , ഫെബ്രുവരിയിൽ കോവിഡിന്റെ  തുടക്കത്തിൽ തന്നെ ഇത്തരം വിപണികളിൽ  സാമ്പത്തിക മാന്ദ്യം രൂപപ്പെട്ടിരുന്നു. എന്നാൽ താൽക്കാലികമായി വിമാനത്താവളം അടച്ചിട്ടിരുന്ന കാലയളവിൽ സാമ്പത്തികമാന്ദ്യം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News