കുവൈറ്റിൽ സംഘട്ടനം; നിരവധി പേർ അറസ്റ്റിൽ

  • 11/01/2021

കുവൈറ്റിലെ സുലൈബിക്കാട്ട്  സെമിത്തേരിയിൽ സംഘട്ടനത്തിൽ ഏർപ്പെട്ട നിരവധി പേരെ  അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുലൈബിക്കാട്ടിൽ സംഘട്ടനം നടക്കുന്നുണ്ടെന്ന തരത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ  ഓപ്പറേഷൻ റൂമിന് വിവരം ലഭിക്കുകയും തുടർന്ന് സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ സംഘട്ടനത്തിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെല്ലാം ഭിക്ഷാടകരാണെന്നും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിലായവർ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന  തരത്തിലുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related News