കുവൈറ്റ് സർക്കാർ രാജിവെക്കില്ല

  • 11/01/2021

ഇന്ന് ചേർന്ന മന്ത്രിസഭയിൽ കുവൈറ്റ് സർക്കാർ രാജിവെക്കുമെന്ന തരത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് സർക്കാരിലുള്ള പ്രശ്നം പരിഹരിച്ചുവരുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. പാർലമെന്റ് എംപിമാരിൽ ഉടലെടുത്ത പ്രശ്നങ്ങളും പരിഹരിച്ചു വരുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  തന്റെ സർക്കാരിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും, ഏത് മന്ത്രിമാർ  അഴിമതി നടത്തിയാലും  അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട പ്രോസിക്യൂഷന് കൈമാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതി രഹിത പ്രവർത്തനങ്ങൾക്കായുള്ള നടപടി സ്വീകരിക്കുമെന്നും എല്ലാ പ്രോജക്ടുകളും സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി മന്ത്രി സഭയിൽ വ്യക്തമാക്കി. കുവൈറ്റ് സർക്കാരിൽ അവിശ്വാസം പാസാക്കി ഉടനെ രാജിവെപ്പിക്കുക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സർക്കാറിനെതിരെ 38 പ്രതിപക്ഷ എം പിമാർ യോഗം ചേർന്നിരുന്നു. എന്നാൽ ഇന്ന് നടന്ന മന്ത്രിസഭയിൽ  സർക്കാറിനെ  രാജിവെപ്പിക്കുന്ന തരത്തിൽ യാതൊരു സംഭവവികാസങ്ങളും ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Related News