കുവൈറ്റിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 46% അധ്യാപകർ ഇനിയും റസിഡൻസി പുതുക്കാനുണ്ടെന്ന് അധികൃതർ

  • 11/01/2021

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റിലേക്ക് തിരികെ എത്താൻ സാധിക്കാതെ വിദേശത്ത്  കുടുങ്ങിക്കിടക്കുന്ന 46 ശതമാനത്തോളം  അധ്യാപകർ ഇനിയും റെസിഡൻസി പുതുക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ  പ്രകാരം ഏകദേശം 693 അധ്യാപകർ ഇനിയും റെസിഡൻസി പുതുക്കാനുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ്  അഫയേഴ്സ് മേഖലയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News