കുവൈറ്റിൽ അനധികൃതമായി മദ്യ വിൽപന നടത്താൻ ശ്രമിച്ച ഏഷ്യക്കാരനെ നാടുകടത്തും

  • 11/01/2021

കുവൈറ്റിൽ അനധികൃതമായി നിരവധി കുപ്പികളിലാക്കി  മദ്യം വിൽക്കാൻ ശ്രമിച്ച ഏഷ്യക്കാരനെ  നാടുകടത്തും. അഹമ്മദി  സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ്  മാത്തർ പ്രതിയെ നാടുകടത്താൻ ഉത്തരവിട്ടു. വിൽപ്പനയ്ക്ക് തയ്യാറാക്കിവെച്ച നിരവധി അനധികൃത മദ്യ കുപ്പിക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളിൽ നിന്നും  പിടിച്ചെടുത്തിരുന്നു. ഒരു മിനി  ബസിന്റെ  പിൻഭാഗത്ത് നിന്നാണ് മദ്യ കുപ്പികൾ പിടിച്ചെടുത്തിരുന്നത്. തുടർന്ന് പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Related News