രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

  • 12/01/2021

വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു.പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിനുകളുടെ വിതരണമാണ് ആരംഭിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിനുകള്‍ വിമാനത്താവളങ്ങളിലേക്ക് നീക്കിയത്. രാജ്യത്തെ നാല് പ്രധാന ഹബ്ബുകളിലാണ് വാക്‌സിനുകള്‍ എത്തിക്കുക. ഇവിടെ നിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്‌സിനുകള്‍ എത്തിക്കുക. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് പുലര്‍ച്ചെ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാക്‌സിന്‍ ലോഡുകള്‍ വിമാനത്താവളങ്ങളിലേക്ക് നീക്കിയത്.  രാവിലെ അഞ്ച് മണിക്കാണ് മൂന്ന് ട്രക്കുകള്‍ വാക്‌സിനുകളുമായി പുറപ്പെട്ടത്. ഈ വരുന്ന ശനിയാഴ്ച മുതലാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങുന്നത്. മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി യോഗം ചേര്‍ന്ന ശേഷം രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News