കുവൈറ്റിൽ സ്വദേശികൾക്ക് നികുതി ചുമത്താൻ സർക്കാർ നീക്കം; കടുത്ത വില നൽകേണ്ടി വരുമെന്ന് എംപിമാരുടെ മുന്നറിയിപ്പ്

  • 12/01/2021

 കുവൈറ്റിലെ സ്വദേശികൾക്കെതിരെ പുതിയ നികുതി ചുമത്താനുള്ള കുവൈറ്റ് സർക്കാറിന്റെ നീക്കത്തിനെതിരെ എംപിമാർ രംഗത്ത്. സർക്കാർ നൽകുന്ന സേവനങ്ങളിലോ പൗരന്മാർക്കുള്ള നികുതിയോ  ചുമത്തുന്ന തരത്തിലുള്ള  യാതൊരു കരാറിലും എംപിമാർ ഒപ്പുവയ്ക്കില്ലെന്ന് വ്യക്തമാക്കി. ധനമന്ത്രി ഖലീഫ അഹമ്മദ് പൗരന്മാർക്ക്  നികുതി ചുമത്താനുള്ള തീരുമാനം കൊണ്ടുവരാനിരിക്കെയാണ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച്‌  എംപിമാർ  രംഗത്തെത്തിയത്. ഇത്തരത്തിൽ നികുതി ചുമത്തിയാൽ ധനമന്ത്രിയും പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദും രാഷ്ട്രീയപരമായി കടുത്ത വില നൽകേണ്ടി വരുമെന്നും എംപിമാർ  മുന്നറിയിപ്പുനൽകി. സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിന് രാജ്യത്തുള്ള പൗരന്മാർക്ക് കൂടുതൽ നികുതി ചുമത്താൻ ഒരുങ്ങവെയാണ് എംപിമാർ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇത് പൗരൻമാർക്ക് പ്രയാസമുണ്ടാക്കുമെന്നും എംപിമാർ ചൂണ്ടിക്കാട്ടി

Related News