കുവൈറ്റിൽ വീണ്ടും വൻ വ്യാജ മദ്യ വേട്ട, നേപ്പാളി സംഘം അറസ്റ്റിലായി.

  • 12/01/2021

കുവൈറ്റ് സിറ്റി : സുബ്ബിയയിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി നേപ്പാളി മദ്യ നിർമ്മാണ സംഘത്തെ അബ്ദലി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. മേജർ ജനറൽ ഫറാജ് അൽ സൂബിയുടെ നേതൃത്വത്തിലുള്ള പൊതു സുരക്ഷാ സംഘമാണ് പരിശോധന നടത്തിയത്.  പതിവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് പട്രോളിംഗിൽ സംശയാസ്പദമായ ഒരു സംഘത്തെ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അവരുടെ ഐഡികൾ പരിശോധിച്ചതിന് ശേഷം ഭൂരിഭാഗം പേരും  അനധികൃത താമസക്കാരാണെന്നും കണ്ടെത്തി. തുടർന്ന് ഇവരുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ  140 വലിയ ബാരൽ വാഷും, ആയിരക്കണക്കിന് വ്യാജമദ്യ കുപ്പികളും, മദ്യ നിർമ്മാണ ഉപകരണങ്ങളും കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്ത്   ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കണ്ട്രോൾ  (ജിഡിഡിഎസി) വകുപ്പിന് കൈമാറി. 

Related News