കുവൈത്തിൽ പ്രവാസികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കാനായി രെജിസ്റ്റർ ചെയ്യാം, രണ്ടാം ഘട്ട വാക്‌സിൻ ഈയാഴ്ച കുവൈത്തിലെത്തും.

  • 12/01/2021

കുവൈത്തിൽ കോവിഡ്  പ്രതിരോധ വാക്സിൻ രാജ്യത്തെ മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി നൽകുമെന്ന് പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കാണ്  വാക്സിൻ വിതരണം നടക്കുന്നത്. നിലവിൽ ലക്ഷത്തിലധികം പേർ വാക്‌സിൻ  സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട വാക്‌സിൻ ഈയാഴ്ചയോടെ കുവൈത്തിൽ എത്തിച്ചേരും. 

വാക്സിന് രജിസ്റ്റർ ചെയ്ത് ആളുകളിൽ നിന്ന് മുൻഗണന വിഭാഗങ്ങളെ തെരഞ്ഞെടുതാണു വാക്സിൻ വിതരണം ചെയ്യുന്നത് . കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന വിഭാഗങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.

വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ താഴെക്കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. 

Related News