ജഹ്റ ​ഗവർണ്ണറേറ്റിൽ ടയർകൂമ്പാരത്തിൽ വൻ തീപിടുത്തം, വീഡിയോ കാണാം.

  • 12/01/2021

കുവൈത്ത്: കുവൈറ്റിലെ ജഹ്റ ​ഗവർണ്ണറേറ്റിൽ മരുഭൂപ്രദേശത്ത് ഉപയോ​ഗശൂന്യമായ ടയർകൂമ്പാരത്തിൽ വൻ തീപിടുത്തം. അൽ തഹ്‌രിർ, അൽ അർദിയ, അൽ ഇസ്നാദ്  എന്നീ പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ  നാല് ഫയർഫോഴ്സ് യൂണിറ്റുകളുടെ നേത്യത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. ഏകദേശം 5,000 ചതുരശ്ര മീറ്റർ വരെ ചുറ്റളവിൽ തീ പടർന്നു, അപകടം നിയന്ത്രിക്കാനും ബാക്കിയുള്ളവയിലേക്ക് തീ പടരുന്നത് തടയാനും ടീമുകൾക്ക് കഴിഞ്ഞതായും, തീ നിയന്ത്രിക്കുന്നതിൽ തങ്ങളുടെ ടീമുകൾ വിജയിച്ചു എന്നും, അപകടത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അപകടത്തിന്റെ സാഹചര്യങ്ങൾ നിർണ്ണയിക്കാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജനറൽ ഫയർ ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു. ജനറൽ ഫയർ ഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മുക്രാദ്  അപകടത്തിന്റെ വിശദാംശങ്ങൾ ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് അൽ സാലിഹുമായി ചർച്ച ചെയ്തു.   

Related News