പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ച് കുവൈറ്റിലെ മന്ത്രിമാർ

  • 12/01/2021



 പുതിയ  കുവൈറ്റ് സർക്കാരിലെ മന്ത്രിമാർ പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലിദിന് രാജി സമർപ്പിച്ചു. ഇതിന് മുന്നേ മന്ത്രിമാർ  അമീറിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ രാജി അംഗീകരിക്കുമെന്നാണ് സൂചന. അടിയന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അടുത്ത മന്ത്രിസഭ രൂപീകരിക്കുന്നത് വരെ നിലവിലെ മന്ത്രിസഭ തയ്യാറാകേണ്ടതുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈത്ത് സർക്കാരിനെതിരെയും 38 എംപിമാർ കുറ്റവിചാരണ നടത്തിയിരുന്നു. പല എംപിമാരും സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ സർക്കാരുമായി യാതൊരുതരത്തിലും ഒത്തു പോകില്ലെന്ന നിലപാടിലാണ്  എംപിമാർ.

Related News