അഭിമാനമായി കുവൈറ്റ് വിദ്യാഭ്യാസമേഖല; സുരക്ഷയിൽ ലോകത്ത് ഒന്നാമത്

  • 12/01/2021

കുവൈറ്റ് സിറ്റി : സ്കൂളുകളിൽ ക്രമസമാധാനവും സുരക്ഷയും ലഭ്യമാകുന്നതിന്റെ സൂചകത്തിൽ കുവൈറ്റ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്ന് വിദ്യാഭ്യാസ ഗവേഷണ, പാഠ്യപദ്ധതി മേഖലയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ദേശീയ വിദ്യാഭ്യാസ വികസന കേന്ദ്രത്തിന്റെ ഡയറക്ടറുമായ സലാ ദബ്ഷ പറഞ്ഞു. 

ടൈംസ് 2019 പഠനത്തിന്റെ പ്രാഥമിക ഫലങ്ങൾ അവലോകനം ചെയ്യുന്നതിനായി ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ദബ്ഷ ഇക്കാര്യം വെളിപ്പെടുത്തിയത്, ശാസ്ത്രത്തിൽ  കുവൈറ്റ് ലോകത്ത് രണ്ടാം സ്ഥാനത്താണ്. സയൻസ് ടീച്ചർമാരുടെ  തൊഴിൽ സംതൃപ്തി സൂചികയിൽ എട്ടാം സ്റ്റാൻഡേർഡിൽ  കുവൈറ്റ് ലോകത്ത് രണ്ടാം സ്ഥാനത്താണ് . വിവിധ ക്ലാസ്സുകളിലെ പ്രത്യേകം വിഷയങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനങ്ങളിലാണ് കുവൈറ്റ് പല വിഷയങ്ങളിലും മുന്നിലെത്തിയത്. 

വിദ്യാഭ്യാസ നയങ്ങളിലും സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രായോഗിക പാഠ്യപദ്ധതിയുടെ ഫലപ്രാപ്തി, അവ പഠിപ്പിക്കുന്ന രീതികൾ, അവയുടെ പ്രായോഗിക പ്രയോഗം, നേട്ടങ്ങൾ വിലയിരുത്തുക, അദ്ധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിന് വിവരങ്ങൾ നൽകുക എന്നിവ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര പഠനമാണ് ടൈംസ് എന്നത് ശ്രദ്ധേയമാണെന്നും , കുവൈത്തിലെ ഗണിതശാസ്ത്രത്തിന്റെ ആദ്യത്തെ സാങ്കേതിക ഉപദേഷ്ടാവും തേംസ് പഠനത്തിന്റെ പ്രധാന ടീമിലെ അംഗവുമായ ശൈഖ അൽ ഹജ്‌റഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Related News