കുവൈറ്റിൽ കരിഞ്ചന്തക്ക് വിൽക്കാൻ ശ്രമിച്ച മൂവായിരത്തോളം കാലിത്തീറ്റ ചാക്കുകൾ പിടിച്ചെടുത്തു

  • 12/01/2021

 കുവൈറ്റ് സിറ്റി: വഫ്രയിൽ ഏരിയയിൽ നിന്നും കരിഞ്ചന്തക്ക് വിൽക്കാൻ ശ്രമിച്ച മൂവായിരത്തോളം ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. വാണിജ്യ മന്ത്രാലയത്തിലെ ഫിഷറീസ് ആൻഡ് അഗ്രികൾച്ചർ വകുപ്പാണ്  സബ്സിഡിയുള്ള  കാലിത്തീറ്റ മൂവായിരത്തോളം ചാക്കുകളിലാക്കി അനധികൃതമായി കരിഞ്ചന്തക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്തത്. ഇതിനുപിന്നാലെ അനിമൽ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിൽ ഇത്തരത്തിൽ സബ്സിഡിയുള്ള കാലിത്തീറ്റകൾ മാർക്കറ്റുകളിൽ കരിഞ്ചന്തക്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമലംഘകരെ പിടികൂടുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related News