കുവൈറ്റിൽ ടെക്സ്റ്റൈൽസിൽ വെച്ച് പ്രവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ സ്വദേശി

  • 12/01/2021

കുവൈറ്റ് സിറ്റി: അല്‍ ഖുറൈന്‍ മാർക്കറ്റിലെ ഒരു ടെക്സ്റ്റൈൽസിൽ ( വസ്ത്ര വ്യാപാരശാല)  സ്വദേശിയായ യുവാവ് പ്രവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. വസ്ത്രം വാങ്ങാനെത്തിയ സ്വദേശിയും ടെക്സ്റ്റൈൽസിലെ  ജീവനക്കാരനായ യമൻ സ്വദേശിയുമായി  ഉണ്ടായ വാക്കുതർക്കം പിന്നീട് കത്തി കുത്തിലേക്ക് നയിക്കുകയായിരുന്നു. പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News