കുവൈറ്റിലേക്ക് ​ഗാർ​ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവേറിയത്

  • 13/01/2021

കൊവിഡ് വൈറസ് വ്യാപനം  അവസാനിക്കാത്ത പശ്ചാത്തലത്തിൽ കുവൈറ്റിലെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഫീസുകളും കമ്പനികളും നിരവധി വെല്ലുവിളികൾ നേരിടുന്നുവെന്ന് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ ജോലി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടും റിക്രൂട്ട്മെന്റ് ചെലവുമായി ബന്ധപ്പെട്ടും കമ്പനികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. 50 ശതമാനം വരെ ചെലവ് ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട 1400 മുതൽ 1500 ദിനാർ വരെ ചെലവ് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ നിയമന ഉത്തരവ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും അതിനാവശ്യമുള്ള സമയവും എല്ലാം പരിഗണിച്ചു വരുമ്പോൾ റിക്രൂട്ട്മെന്റ് വൈകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ ഫിലിപ്പൈൻസ് നിന്നുള്ള ആദ്യഘട്ട ​ഗാർഹിക തൊഴിലാളികളുടെ ബാച്ച് മാത്രമാണ് കുവൈറ്റിൽ എത്തിച്ചേർന്നത്. രാജ്യത്ത് ഇപ്പോഴും ഗാർഹിക തൊഴിലാളികളുടെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.  കൂടുതൽ ഗാർഹിക തൊഴിലാളികളെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. നേരത്തെ അതിതീവ്ര വൈറസ് ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ മടക്കം അനിശ്ചിതത്തിൽ ആയിരുന്നു. ഇതിനുശേഷം അന്താരാഷ്ട്രവിമാനത്താവളം തുറന്നതോടെ  ഗാർഹിക തൊഴിലാളികളുടെ  മടക്കവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News