കുവൈത്തിലെ കോപ്പറേറ്റീവ് സൊസൈറ്റികളിൽ മെഡിക്കൽ ഷോപ്പുകൾ തുറക്കാൻ അനുവദിക്കും.

  • 13/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  കോപ്പറേറ്റീവ് സൊസൈറ്റികളിൽ മെഡിക്കൽ ഷോപ്പുകൾ തുറക്കാൻ അനുവദിക്കുമെന്ന കുവൈറ്റ് ജുഡീഷ്യറിയുടെ വിധിയെയും  ഫാർമസികൾ തുറക്കാനുള്ള അവകാശത്തെയും കുവൈറ്റ് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ (കെപിഎ) സെക്രട്ടറി ജനറൽ ഫാർമസിസ്റ്റ് അലി ഹാദി പ്രശംസിച്ചു. കുവൈറ്റ് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ 2016 ലെ നിയമം 30 നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നും ഇത് സഹകരണ സംഘങ്ങൾക്കുള്ളിൽ തന്നെ ഫാർമസികൾ കൈകാര്യം ചെയ്യാൻ കുവൈറ്റ് ഫാർമസിസ്റ്റുകളെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പീൽ കോടതിയുടെ വിധിയെ അടിസ്ഥാനമാക്കി ഫാർമസി നിയമം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തെ പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റ്  വഴി നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. 

Related News