കുവൈറ്റിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

  • 13/01/2021

കുവൈറ്റ് സിറ്റി: പൊതു ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ നാല് യൂറോപ്യൻ ജീവനക്കാർക്ക് കുവൈറ്റിലെ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.11 മില്യൺ പൗണ്ടിന്റെ തട്ടിപ്പ് നടത്തിയതിൽ ഇതിന്റെ ഇരട്ടി പിഴയും ചുമത്തിയതായി കൗൺസിലർ അബ്ദുല്ല അൽ ഒസായിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി വ്യക്തമാക്കി. ലണ്ടനിലെ കുവൈറ്റ് ഹെൽത്ത് ഓഫീസിൽ കാലങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും കോടതി വാദിച്ചു. കേസിന്റെ  ഭാഗമായി സ്വദേശത്തും വിദേശത്തുമുള്ള ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ യും അന്വേഷണം നടത്തി പബ്ലിക് പ്രോസിക്യൂഷൻ വലിയൊരു പരിശ്രമം എടുത്തതെന്നും കോടതി വ്യക്തമാക്കുന്നു.

Related News