കുവൈറ്റിൽ പ്രവാസി അധ്യാപകർക്ക് പകരം സ്വദേശി അധ്യാപകരെ നിയമിക്കുന്നു

  • 13/01/2021


 കുവൈറ്റ് വിദ്യാഭ്യാസ മേഖലയിൽ സൈക്കോളജി,  സോഷ്യൽ വർക്ക്  എന്നീ വിഷയങ്ങളിൽ സ്വദേശി അധ്യാപകരെ നിയമിക്കുന്നതുമായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞവർഷം ജോലിയിൽ നിന്നും പിരിച്ചു വിട്ട പ്രവാസി അധ്യാപകർക്ക് പകരമാണ് സ്വദേശി അധ്യാപകരെ നിയമിക്കാൻ സിവിൽ സർവീസ് കമ്മീഷൻ ഒരുങ്ങുന്നത്. പുതുതായി നിർമ്മിക്കുന്ന സ്വദേശി അധ്യാപകരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക് വിഷയങ്ങളിൽ റിസർച്ച് ചെയ്യുന്ന 131 ഓളം അധ്യാപകരെയായിരുന്നു പിരിച്ച് വിട്ടിരുന്നത്. ഈ ഒഴിവിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്. സ്വദേശിവൽക്കരണ ത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ പല വിഷയങ്ങളിലും പ്രവാസി അധ്യാപകർക്ക്  പകരം സ്വദേശി അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം എടുത്തിരുന്നു.

Related News