കുവൈത്ത്‌ മന്ത്രി സഭ രാജിവെച്ചു

  • 13/01/2021

കുവൈത്ത്‌ സിറ്റി :   കുവൈത്ത്‌ മന്ത്രി സഭ  രാജിവെച്ചു. പ്രധാനമന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ ബയാന്‍ പാലസിലെത്തി  അമീറിന് രാജി സമര്‍പ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ്  മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചത്.ഡിസംബറില്‍ നിലവില്‍ വന്ന  പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം ഉള്ളതിനാല്‍ സര്‍ക്കാരും പാര്‍ലിമെന്‍റ് അംഗങ്ങളും തമ്മിലുളള ഭിന്നത രൂക്ഷമായിരുന്നു .നേരത്തെ താ​മി​ർ അ​ൽ സു​വൈ​ത്ത്, ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൂം എന്നീ  പാര്‍ലിമെന്‍റ് അംഗങ്ങള്‍ ചേര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ് നല്കിയിരുന്നു. 50 അംഗ പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന് 38 പേരുടെ പിന്തുണയുടെന്നാണ് കണക്കാക്കുന്നത്. പുതിയ സ്ഥിഗതികളെ തുടര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കേ​ണ്ട പാ​ർ​ല​മെൻറ്​ യോ​ഗത്തില്‍ നിന്നും പ്രധാനമന്ത്രിയും  മന്ത്രിമാരും  വി​ട്ടു​നി​ന്ന​തി​നാ​ൽ മാറ്റി വെച്ചിരുന്നു.  

ഒരു മാസം തികക്കുന്നതിന് മുമ്പേയാണ് നിലവിലെ മന്ത്രി സഭ രാജിവെച്ചിരിക്കുന്നത്. പുതിയ  മ​​ന്ത്രി​സ​ഭ അധികാരമേറ്റാലും ഇപ്പോയത്തെ  സാഹചര്യത്തില്‍ പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം കൂടുതല്‍ വ​ഷ​ളാകുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടര്‍ന്ന് പോവുകയാണെങ്കില്‍ വീണ്ടും പാര്‍ലിമെന്‍റ് തിരഞ്ഞടുപ്പ് നടക്കുവാനുള്ള സാധ്യത തളിക്കളയുവാന്‍ സാധിക്കില്ലെന്ന് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ പറഞ്ഞു.  

Related News