കൊവിഡ് വാക്സിൻ വിതരണം മന്ദഗതിയിൽ ; ഇതുവരെ കുത്തിവെപ്പ് എടുത്തത് 12000 പേർ മാത്രം

  • 13/01/2021

കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചതിനു ശേഷം ഇതുവരെ വാക്സിൻ സ്വീകരിച്ചത് 12000 പേർ മാത്രം. നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കുവൈറ്റിൽ ഇതുവരെ 12,000 പേർ മാത്രം കോവിഡ്  വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് കൊവിഡ് വാക്സിൻ എത്തിക്കുന്നതിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് കുത്തിവെപ്പ് കുറയാൻ കാരണം എന്നും ആരോഗ്യ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്കാണ് വാക്സിൻ ലഭ്യമാക്കിയതും അധികൃതർ വ്യക്തമാക്കുന്നു. കുവൈറ്റ് മന്ത്രിസഭയും ആരോഗ്യ അധികൃതരും ജനങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിൽ വളരെ പ്രാധാന്യം നൽകുന്നുണ്ട്. വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യേണ്ടതിന്റെ  പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ രാജ്യത്തു നിന്നും പൂർണമായി പ്രതിരോധിക്കാൻ കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുകയും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും പ്രാദേശിക ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിൽ അവസാനമായി രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിൻ എത്തിച്ചേർന്നിരുന്നു. കൂടുതൽ വാക്സിൻ ഒരു രാജ്യത്തേക്ക് എത്തിക്കുകയും പ്രവാസികൾ അടക്കം രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയത്തിൽ അധികൃതർ.

Related News