കുവൈറ്റിൽ ഇന്ത്യക്കാരന്റെ മരണം; ആത്മഹത്യയല്ല കൊലപാതകമെന്ന് കുടുംബം

  • 13/01/2021

 കുവൈറ്റിൽ ഇന്ത്യക്കാരന്റെ  മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ശിവമോഗ ജില്ലയിലെ സാഗറിൽ നിന്നുള്ള ഹസം ഫരീദ് സാബ് എന്ന യുവാവ് കുവൈറ്റിൽ വച്ച് മരണപ്പെട്ട സംഭവത്തിലാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുള്ളത് കുവൈത്തിൽ ഫരീദിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അന്വേഷണം നടത്താൻ കുവൈറ്റ് പോലീസ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിനായി കുവൈറ്റിലെ സംഘടനകളോടും കേന്ദ്ര സർക്കാരിനോടും കുടുംബം പ്രത്യേകം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 
 ഫരീദിന്റെ  റൂമിലെ കിടക്ക രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും, എന്നാൽ മൃതദേഹം കടലിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ കുവൈത്ത് പോലീസ്  ഫരീദ്  കടലിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ്  വ്യക്തമാക്കിയതെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ 20 മാസമായി കുവൈത്തിലെ ഒരു ഭക്ഷ്യ വിതരണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ഫരീദെന്ന്  ബന്ധു ഷക്കീൽ അഹമ്മദ്  മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിസംബർ 27 ന് ഫരീദിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ  ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ ഫരീദ്  ആത്മഹത്യ ചെയ്തതായി  കുടുംബത്തെ അറിയിക്കുകയുമായിരുന്നുവെന്ന് ബന്ധു ഷക്കീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related News