കുവൈറ്റിൽ അമിതമായ ചൂട് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി പരിസ്ഥിതി അതോറിറ്റി

  • 13/01/2021

കുവൈറ്റ് സിറ്റി: താപനില കുറയ്ക്കാൻ  കുവൈറ്റിലെ  സ്ട്രീറ്റ് പെയിന്റിങ്ങുകളിൽ  മാറ്റം വരുത്താൻ കുവൈറ്റിലെ പരിസ്ഥിതി അതോറിറ്റി ജപ്പാനിലെ ഒരു കമ്പനിയുമായി കരാർ ഒപ്പുവച്ചു.
അമിതമായ ചൂട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് അതോറിറ്റി പുതിയ നീക്കം നടത്തുന്നത്. കരാറിൽ ഒപ്പുവച്ചതിനെ തുടർന്ന് പെയിന്റിങ്ങിന്  മുന്നോടിയായുള്ള കോട്ടിംഗ് പ്രക്രിയ ഏപ്രിലിൽ  ആരംഭിക്കുമെന്ന് ഇപിഎ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹ്മദ് വ്യക്തമാക്കി. പരീക്ഷണഘട്ടത്തിലാണ്  പ്രക്രിയ നടക്കുന്നതെന്നും, വേനൽക്കാലത്ത് ഇത് എത്രത്തോളം പ്രയോജനമാകുമെന്ന്  വിലയിരുത്തുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Related News