തിയേറ്റര്‍ അടഞ്ഞ് തന്നെ...മാസ്റ്റര്‍ കാണാന്‍ ആകാതെ കുവൈറ്റിലെ വിജയ് ആരാധകര്‍

  • 13/01/2021



കുവൈറ്റ് സിറ്റി: തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ വിജയുടെ ആരാധകര്‍ മാസ്റ്റര്‍ ചിത്രം ആഘോഷമാക്കുമ്പോള്‍ കുവൈറ്റിലെ ആരാധകര്‍ നിരാശയിലാണ്. കോവിഡ് മൂലം കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട തിയേറ്ററുകള്‍ ഇതുവരെയും തുറന്നിട്ടില്ല. അതേസമയം, യുഎഇ, ഖത്തര്‍, സൗദി എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

കൈതി ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, മാളവിക മോഹന്‍, നാസര്‍, സാന്തനു ഭാഗ്യരാജ്, ആന്‍ഡ്രേയ ജര്‍മിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസിന് തലേദിവസം ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചോര്‍ന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു.

Related News