2020 ലെ അന്താരാഷ്ട്ര മുസ്ലിം അവാർഡ് സ്വന്തമാക്കി കുവൈത്ത് സ്വദേശിനി

  • 13/01/2021

കുവൈറ്റ് സിറ്റി: 2020 ലെ അന്താരാഷ്ട്ര മുസ്ലിം അവാർഡ് സ്വന്തമാക്കി കുവൈറ്റ് സ്വദേശിനി Dr. ബാഷായെർ  യൂസുഫ് അബ്ദുൽ അസീസ് അൽ മജിദ്.  എല്ലാ വർഷത്തിലും നൽകുന്ന ബ്രിട്ടീഷ് മുസ്ലിം അവാർഡ് ആണ് ബാഷായെർ   സ്വന്തമാക്കിയത്. സാമ്പത്തിക, നിയമം, വൈദ്യം, രാഷ്ട്രീയം എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ഈ അവാർഡിൽ ഉൾപ്പെടുന്നു. ബ്രിട്ടനിലെ സാംസ്കാരികവും സാമൂഹികവുമായ സംഭാവനകളുടെ ഫലമായാണ് ഡോ. മജിദിന് ഈ  അവാർഡ് ലഭിച്ചത്. കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ മൈകൽ ദവെൻപോർട്ട്  ആണ് മജിദിന് അവാർഡ് സമ്മാനിച്ചത്. ഇസ്‌ലാം, മുസ്‌ലിം പ്രശ്‌നങ്ങളിൽ  അന്താരാഷ്ട്ര വേദികളിൽ അവർ നിലപാട് വ്യക്തമാക്കിയിരുന്നു.ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയതിന് ശേഷം നിരവധി കോൺഫറൻസുകളിൽ പങ്കെടുക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

Related News