കുവൈറ്റിൽ ഗർഭിണിയായ ഭാര്യയെ ആക്രമിച്ച കേസ്; പ്രതിയെ കുറ്റവിമുക്തനാക്കി

  • 13/01/2021

കുവൈറ്റ് സിറ്റി:  ഗർഭിണിയായ ഭാര്യയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്ത കേസിൽ സ്വദേശിയെ കുവൈറ്റ് ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് കുറ്റാരോപിതനായ പ്രതിയെ വെറുതെ വിട്ടത്. നേരത്തെ വൈദ്യപരിശോധനയിൽ പ്രതിയുടെ ഭാര്യ ഗർഭിണിയാണെന്ന് സ്വീകരിച്ച പശ്ചാത്തലത്തിൽ ഭാര്യയെ ആക്രമിക്കുകയും ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ ഭർത്താവായ പ്രതി അടിച്ചെന്നും പരാതിപ്പെട്ടിരുന്നു.  എന്നാൽ പ്രതിക്കെതിരെയുള്ളത് വെറും ആരോപണങ്ങൾ മാത്രമാണെന്നും ഇതൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിനെ  തുടർന്നാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്.

Related News