കുവൈറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘകരുടെ പിഴ 500 ദിനാർ ആക്കി ഉയർത്തരുത്; വിശദമായ ചർച്ച നടത്തി ആരോ​ഗ്യകമ്മിറ്റി

  • 13/01/2021


കുവൈറ്റ് സിറ്റി; കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെയും അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ഗവൺമെന്റിന്റെ നടപടികളെക്കുറിച്ച് പാർലമെന്ററി ആരോഗ്യ, സാമൂഹിക, തൊഴിൽ കാര്യ സമിതി ഇന്ന് യോഗം ചേർന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നിയമങ്ങൾ, ചാരിറ്റബിൾ വർക്ക് നിയമം, ട്രേഡ് യൂണിയൻ ഓർഗനൈസേഷനുകൾ, പൊതുസഹായം, ആരോഗ്യ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച കരട് നിയമം ഉടൻ കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് ആരോഗ്യസമിതിയംഗം എംപി സാദൂന്‍ ഹമദ് പറഞ്ഞു. കൊവിഡിനെ നേരിടാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളെക്കുറിച്ചും, ആരോഗ്യ മുൻകരുതൽ നിയമത്തിൽ ഭേദഗതി വരുത്തുന്ന നിയമത്തെക്കുറിച്ചും, പകർച്ചവ്യാധിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തെക്കുറിച്ചും, നിലവിൽ ലഭ്യമായ വാക്സിനുകളുടെ എണ്ണത്തെക്കുറിച്ചും, പ്രചരണം പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 

ലോകത്ത് ഉപയോഗിക്കുന്ന വാക്സിനുകളുടെ വിശദമായ വിശദീകരണം കമ്മിറ്റി വിലയിരുത്തിയതായും മൊഡേണ ഉൾപ്പെടെ വിവിധ കമ്പനികളിൽ  നിന്ന് കുവൈത്തിലേക്ക് വാക്സിനുകൾ എത്തിക്കാൻ കരാറുണ്ടാക്കിയതായും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനങ്ങൾക്ക് 90%  ഫലപ്രാപ്തി തെളിയിച്ചതടക്കമുളള വാക്സിനുകൾ നൽകാൻ പര്യാപ്തമായ ഒരു ദശലക്ഷം വാക്സിനുകൾ എത്തിക്കാൻ ആരോഗ്യ മന്ത്രാലയം കമ്പനിയുമായി നേരിട്ട് കരാറിലേർപ്പെട്ടിട്ടുണ്ട്, കുവൈറ്റിലെ പ്രവാസികൾക്കും സ്വദേശികൾക്കുമുൾപ്പെടാൻ നൽകാൻ ഇത് തികയെന്നും അദ്ദേഹം പറഞ്ഞു. ആരോ​ഗ്യ മുൻകരുതൽ നിയമം പ്രകാരം നിയനലംഘകർക്കെതിരെ ചുമത്തുന്ന പിഴകളെ കുറിച്ചും സമിതി ചർച്ച ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ  നിയമലംഘകർക്കുളള പിഴ 100 ദിനാറിൽ നിന്നും 500 ദിനാറിലേക്ക് ഉയർത്താനുളള പാർലമെന്റിന്റെ നിർദ്ദേശം സമിതി നിരസിച്ചു. രാജ്യത്തെ പൗരന്മാർക്ക്  പിഴ ചുമത്തരുതെന്നും പകരം മറ്റ് മാർ​ഗങ്ങൾ തേടാൻ ആരോ​ഗ്യമന്ത്രാലയത്തോട് നിർദ്ദേശിച്ചതായും  സാദൂന്‍ ഹമദ് കൂട്ടിച്ചേർത്തു. 

Related News