കുവൈറ്റിൽ പബ്ലിക് വർക്ക് മന്ത്രാലയത്തിന് കീഴിലുള്ള ഉയർന്ന പോസ്റ്റിലുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിർബന്ധം

  • 13/01/2021

കുവൈറ്റ് സിറ്റി: പബ്ലിക് വർക്ക് മന്ത്രാലയത്തിന് കീഴിലുള്ള ഉയർന്ന പോസ്റ്റുകളിൽ ജോലിചെയ്യുന്നവർക്ക് ഇംഗ്ലീഷ് ലാം​ഗ്വേജ്  പരീക്ഷ വിജയിക്കണമെന്ന പുതിയ നിബന്ധന ഏർപ്പെടുത്തി. ടെക്നിക്കൽ ആൻഡ് പ്രൊജക്ട് മേഖലയിലെ ഉയർന്ന പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്കാണ് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയിട്ടുളളത്. മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഇസ്മായിൽ അൽ ഫൈലാഖവി ആണ് ഇക്കാര്യം അറിയിച്ചത്. ടെക്നിക്കൽ സൂപ്പർവൈസർമാർക്കും പ്രോജക്ട് എൻജിനീയർമാർക്കും എത്രത്തോളം ഇംഗ്ലീഷ് ഭാഷ നൈപുണ്യമുണ്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് പുതിയ പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷ വിജയിക്കാത്തവരെ മന്ത്രാലയത്തിന് കീഴിലുള്ള ഉയർന്ന പോസ്റ്റിലേക്ക് പരിഗണിക്കില്ലെന്നും, ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ സ്വദേശികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികൾ 10 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിന്റെ ഡയറക്ടർ പേഴ്സണൽ അഫേഴ്സ് മന്ത്രാലയം സന്ദർശിക്കണമെന്നും ഈ പരീക്ഷക്ക് തയ്യാറാക്കാൻ വേണ്ടി അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

Related News