കുവൈറ്റിൽ കൊവിഡ് കാലത്ത് പരീക്ഷ; രൂക്ഷവിമർശനവുമായി വിദ്യാർഥികളുടെ മാതാപിതാക്കൾ

  • 13/01/2021



 കുവൈറ്റിൽ കോവിഡ് കാലത്ത് പരീക്ഷ നടത്തുന്ന വിദേശ സ്കൂളിനെതിരെ വിമർശനവുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. കോവിഡ് കാലത്ത് ആപ്റ്റിറ്റ്യൂഡ് പരീക്ഷക്ക് ഹാജരാകാൻ സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നുവെന്നും, പരീക്ഷ എഴുതിയില്ലെങ്കിൽ കുട്ടികളുടെ ഗ്രേഡ് കുറയ്ക്കുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കോവിഡ് കാലത്ത് രാജ്യത്തെ നിയമങ്ങൾക്ക് എതിരായാണ് സ്കൂൾ അധികൃതരുടെ നടപടിയെന്നും ആരോഗ്യ മന്ത്രാലയത്തിലെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾ പരീക്ഷ ഹാജരായാൽ വൈറസ് വ്യാപനം ഉണ്ടാകുമോ എന്ന ഭീതിയാണ് 
മാതാപിതാക്കൾ രൂക്ഷ വിമർശനം ഉന്നയിക്കാൻ കാരണം. ഏതെങ്കിലും ഒരു കുട്ടിക്ക് കൊവിഡ് ഉണ്ടെങ്കിൽ അത് മറ്റുള്ള കുട്ടികളിലേക്ക് പടരുമെന്നും തുടർന്ന് ഇത് വീട്ടിലുളള എല്ലാവരിലേക്കും വ്യാപിക്കുമെന്ന ഭീതിയും മാതാപിതാക്കൾ ഉയർത്തുന്നു. ഇത്തരത്തിൽ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പരീക്ഷ നടത്തുന്ന വിദേശ സ്കൂൾ അധികൃതർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ അഭ്യർത്ഥിച്ചു. 

Related News