കുവൈറ്റിൽ യുവതിക്കെതിരെ പീഡനശ്രമം; തടയാൻ വന്ന പിതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

  • 13/01/2021



 കുവൈറ്റ് സിറ്റി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ വന്ന പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജോ​ഗിം​ഗിനിറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഓടിയെത്തി പീഡനശ്രമം തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് സ്വദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ കത്തി പുറത്തെടുക്കുകയും പിതാവിനെ കുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്.

Related News