രക്തസാക്ഷികൾ ധീരൻമാർ; കുവൈറ്റ് രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് അമീർ

  • 13/01/2021



 1990ലെ ഇറാഖ് അധിനിവേശകാലത്ത് കുവൈറ്റിന് വേണ്ടി രക്തസാക്ഷിയായ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ. ബദർ ഹുസൈൻ മുറാദ് അൽ കന്ദാരി, സുലൈമാൻ ഖാദിം കാദി അൽ താഹർ, താരിഖ് മുഹമ്മദ് അഹമ്മദ് അബ്ദുള്ള അൽ യാക്കൂത്ത്, അബ്ദുൽ റഹ്മാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ ഷോയിമാനി. അബ്ദുൽ മഹദി അബ്ദുൽ ഹമീദ് മുഹമ്മദ് മറാഫി ബഹബാനി, എസ്സ മുഹമ്മദ് സെമൻ മുഹമ്മദ്, കാമിനി അബ്ദുൽ റഹ്മാൻ മുഹമ്മദ് നാസർ അൽ ഫായിസ്,  മുഹമ്മദ് സാദ് മസൂദ് അൽ അഹമ്മദ്, മുഹമ്മദ് സ്വാലിഹ് മുഹമ്മദ് സുലൈമാൻ അൽ മുഹൈനി, മോസഫർ ഹബീബ് മുഹമ്മദ് അൽ ധൗസരി, മഹതി ഹബീബ് അലി സൈദ് അൽ ബോലൂശി, മുസ്തഫ ഹുസൈൻ അഹമ്മദ് മുഹമ്മദ് അൽ ഖത്തൻ, യൂസഫ് സൈദ് സമേൽ സൗദ് അൽ അമേൽ എന്നീ 13 രക്തസാക്ഷികളുടെ മൃതദേഹങ്ങൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് ഇവരുടെ കുടുംബങ്ങൾക്ക് അമീർ അനുശോചനം അറിയിച്ചത്. രക്തസാക്ഷികളുടെ വിയോഗത്തിൽ ആത്മാർത്ഥമായ ദുഃഖം പ്രകടിപ്പിച്ച അമീർ അവരുടെ ത്യാഗങ്ങളെ അനുസ്മരിച്ചു. മാതൃരാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള ധീരമായ നടപടി സ്വീകരിച്ചവരാണ് രക്തസാക്ഷികളെന്ന് അമീർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. രക്തസാക്ഷികൾക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.  അവരുടെ കുടുംബങ്ങൾക്ക് സഹിഷ്ണുതയും ക്ഷമയും ദൈവം നൽകട്ടെയെന്നും അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News