ലോകത്ത് കോവിഡ് രോഗികൾ വർദ്ധിക്കുന്നുണ്ടെങ്കിലും കുവൈറ്റിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ്

  • 13/01/2021

ലോകത്ത് പല യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ അടക്കം  കോവിഡ് വൈറസ് വ്യാപിക്കുന്നുണ്ടെങ്കിലും കുവൈറ്റിൽ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന്  
ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്. നിലവിൽ രാജ്യത്ത്  പ്രതിദിന കോവിഡ്  രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്നും, മരണനിരക്കും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആശുപത്രി വാർഡുകളുടെ ഒക്യുപൻസി നിരക്ക് 7% ആയി കുറഞ്ഞു. തീവ്രപരിചരണ മുറികളുടെ ഒക്യുപൻസി നിരക്ക് 10% ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് നിലവിൽ 9 കോടി ലധികം പേർക്ക് കോവിഡ്  വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈറ്റിൽ കോവിഡ്  വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ വാക്സിൻ ഡോസുകൾ രാജ്യത്ത് എത്തിക്കാനുള്ള  ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയ അധികൃതരെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എത്തിയാൽ രാജ്യത്ത്  കോവിഡ് വ്യാപനം പൂർണ്ണമായും പ്രതിരോധിക്കാനാവും. കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് രാജ്യത്തെ എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  കുവൈറ്റിലേക്ക് എത്തുന്നവർ പി സി ആർ പരിശോധന ഉൾപ്പെടെ രാജ്യത്തെ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ച എല്ലാം നിബന്ധനകൾക്കും വിധേയമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News