കുവൈറ്റിലേക്ക് എത്തുന്നവർക്ക് 72 മണിക്കൂർ മുമ്പുളള പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം; നിബന്ധന അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

  • 13/01/2021


 വിദേശരാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് വരുന്ന എല്ലാ സ്വദേശികളും പ്രവാസികളും പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന നിർദ്ദേശം ആവർത്തിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. രാജ്യത്തേക്ക് പുറപ്പെടുന്നതിന്  72 മണിക്കൂർ മുൻപ് എടുത്ത് പരിശോധന സർട്ടിഫിക്കറ്റ് ആയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ വരുന്ന ഞായറാഴ്ച മുതൽ  പുതിയ നിബന്ധന പ്രാബല്യത്തിൽ വരുമെന്നും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ അധികൃതർക്കും ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകി. പി സി ആർ പരിശോധന നിർബന്ധമാക്കുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിതീവ്ര വൈറസ് പല രാജ്യങ്ങളിലും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റിലേക്ക് വരുന്നവർ കൈവശം വയ്ക്കേണ്ട പി സി ആർ പരിശോധന എടുക്കൽ 72 മണിക്കൂർ മുമ്പ് ആക്കി ചുരുക്കിയത്.  അതേസമയം രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ പിന്തുടരാനും ഡിജിസിഎ വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബെൽസലാമ വെബ്സൈറ്റ് രജിസ്റ്റർ ചെയ്ത് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികൾ കർശനമായി കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related News