കുവൈറ്റിൽ 74000ത്തോളം പ്രവാസി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കാലാവധി കഴിഞ്ഞ കരാറിൽ; വർക്ക് പെർമിറ്റ് മാറ്റിയില്ലെങ്കിൽ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

  • 13/01/2021

കുവൈത്തിൽ നിലവിൽ ഏകദേശം 74000 ത്തോളം പ്രവാസി തൊഴിലാളികൾ അവരുടെ വിസ സാഹചര്യം പരിഗണിക്കാതെ കാലാവധി കഴിഞ്ഞ ഗവൺമെന്റ് കരാറുകളിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. നേരത്തെ 85000ത്തോളം തൊഴിലാളികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതോറിറ്റി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഈ തൊഴിലാളികൾ രാജ്യം വിട്ട് പോയെന്ന് ഉറപ്പാക്കുകയും, അല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ  മറ്റൊരു കരാറിലേക്ക് മാറ്റിയെന്നും, ചിലരുടേത് നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.  കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് പദ്ധതികൾ പൂർത്തിയാക്കിയ എല്ലാ ഗവൺമെന്റ് ഏജൻസികളും തമ്മിൽ ഏകോപനമുണ്ടെന്ന് പബ്ലിക് മാൻപവർ അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ മുബാറക് അൽ അസ്മി വ്യക്തമാക്കി.  കാലാവധി കഴിഞ്ഞ കരാറിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ കോൺട്രാക്ടർക്കെതിരെ നടപടി എടുക്കണമെന്നും, കാലാവധി കഴിഞ്ഞ കരാറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ചെയ്യാൻ കോൺട്രാക്ടർ നിർബന്ധിതനായില്ലെങ്കിൽ തൊഴിലാളികൾക്ക് അവരുടെ വർക്ക് പെർമിറ്റ്  മാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏകദേശം 850 ഓളം ഗവൺമെന്റ് കരാറുകൾ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇത് ഇനി കൂടുകയോ കുറയുകയോ ചെയ്യാം. കാലാവധി കഴിഞ്ഞ കരാറുകളിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം സെപ്റ്റംബർ മാസത്തിൽ  ഒന്നരലക്ഷം കവിഞ്ഞിരുന്നു, 85000ത്തോളം പേർ കഴിഞ്ഞ നാല് മാസത്തിനിടെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു നാടുവിടുകയോ,  മറ്റൊരു പെർമിറ്റിലേക്ക് മാറുകയോ ചെയ്താണ് അവർ പ്രശ്നങ്ങൾ പരിഹരിച്ചത്. എന്നാൽ നിലവിൽ 74000ത്തോളം കാലാവധി കഴിഞ്ഞ കരാറുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അവർ പെർമിറ്റ് മാറ്റുകയോ, നാടുവിടുകയോ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

Related News