കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് വാക്സിനേഷൻ പാസ്സ്‌പോർട്ട് നൽകുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ.

  • 14/01/2021

കുവൈറ്റ് സിറ്റി : രണ്ട് ഡോസ് വാക്‌സിൻ  സ്വീകരിച്ചവർക്ക് പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ പ്രഖ്യാപിച്ചു. കുവൈറ്റ് മിഷ്‌രിഫ്  ഫെയർ ഗ്രൗണ്ടിലെ ആറാം നമ്പർ ഹാൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത് . വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സർട്ടിഫിക്കറ്റ് യാത്ര രേഖയായി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

Related News