കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കാൻ പുതിയ കേന്ദ്രം

  • 14/01/2021

കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചിരിക്കെ രണ്ടാംഘട്ടത്തിൽ വാക്സിനേഷൻ നൽകാൻ അധികൃതർ ഒരു കേന്ദ്രം കൂടി സജ്ജീകരിച്ചു. ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ഹാൾ  നമ്പർ 6 ആണ് പുതുതായി പ്രധാനമന്ത്രി ശൈഖ് സബ  അൽ ഖാലിദ്‌  ഉദ്ഘാടനം ചെയ്തത്. നേരത്തെ സജ്ജീകരിച്ച ഹാൾ നമ്പർ 5നെ പിന്തുണയ്ക്കാൻ കൂടിയാണ് പുതിയ ഹാൾ സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ വാക്സിൻ രാജ്യത്ത് എത്തിച്ചേർന്നാൽ വാക്സിനേഷൻ പ്രക്രിയ സുഗമമാക്കുന്നതിന്  പുതിയ ഹാൾ സഹായിക്കും. പ്രതിദിനം ആയിരം പേർക്ക് വാക്സിനേഷൻ നൽകാൻ ഈ  ഹാളിലൂടെ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം രണ്ടാംഘട്ട വാക്സിനേഷൻ വിതരണത്തിന്റെ  തീയതി ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉടനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

Related News