കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസും സ്വീകരിച്ച് കുവൈറ്റ് പ്രധാനമന്ത്രി

  • 14/01/2021

കുവൈറ്റ് സിറ്റി: പ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ക്ക് സബ  അൽ ഖാലിദ് രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. നേരത്തെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആദ്യ ഡോസ്  സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഡോസും ഇപ്പോൾ  സ്വീകരിച്ചത്. ഉപപ്രധാനമന്ത്രിയും മന്ത്രിസഭാ സഹമന്ത്രിയുമായ അനസ് അൽ സ്വാലിഹ്, ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ എന്നിവരും അദ്ദേഹത്തോടൊപ്പം രണ്ടാമത്തെ ഡോസ്  വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.   രണ്ടാംഘട്ട കൊവിഡ് വാക്സിൻ കുവൈറ്റിൽ എത്തിയതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. അതേസമയം രണ്ടാംഘട്ടത്തിൽ വാക്സിനേഷൻ നൽകാൻ അധികൃതർ ഒരു കേന്ദ്രം കൂടി  സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ഹാൾ  നമ്പർ 6 ആണ് പുതുതായി പ്രധാനമന്ത്രി   ഉദ്ഘാടനം ചെയ്തത്.

Related News