കുവൈറ്റിൽ ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20000 കവിഞ്ഞു

  • 14/01/2021

കുവൈറ്റിൽ ആദ്യ ഡോസ് കോവിഡ്  വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20000 കവിഞ്ഞു. രാജ്യത്ത് ആകെ രണ്ടരലക്ഷം പേരാണ് വാക്സിൻ സ്വീകരിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രവാസികളും സ്വദേശികളും അടക്കം എല്ലാവരും വാക്സിനേഷൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യമന്ത്രാലയം ഒരു ഇ-സർട്ടിഫിക്കറ്റ് നൽകും.  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശയാത്രകൾ നടത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ കോവിഡിനെ കുവൈറ്റിൽ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുന്നുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ചാലും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും കുവൈറ്റിലെ എല്ലാവരോടും അധികൃതർ നിർദേശിച്ചു.

Related News