കുവൈറ്റിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കുന്നു

  • 14/01/2021


കുവൈറ്റിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. ജീവനക്കാർക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ യോഗ്യതാ അക്രഡിറ്റേഷന് പുതിയ അഷാൽ പ്രോഗ്രാം സംവിധാനത്തിലൂടെ     ബിസിനസ്സ് ഉടമകൾ അപേക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയറിങ്ങിൽ നിന്നോ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ ലൈസൻസിംഗ്  ഡിപ്പാർട്ട്മെന്റിൽ  നിന്നോ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് എടുത്തവരെ ഇതിൽ നിന്നും അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ  ഉൾപ്പെടാത്ത ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒരു കോപ്പി പുതിയ സംവിധാനത്തിലൂടെ ബിസിനസ് ഉടമകളും കമ്പനി അധികൃതരും സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News