കുവൈറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നു; ചെലവ് 15 ദശലക്ഷം ദിനാർ

  • 14/01/2021

കുവൈറ്റിലെ ആഭ്യന്തര മേഖലയിലെ റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയം ഈ മാസം അവസാനിക്കുന്നതിന് മുമ്പ് 3 ടെൻഡറുകളിൽ ഒപ്പിടുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആറ് ഗവർണറേറ്റുകളിലായിട്ടാണ് മൂന്ന് ടെൻഡറുകളിലൂടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇതിന് ഏകദേശം 15 ദശലക്ഷം ദീനാർ ചെലവ് വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ട്രോൾ, ഓഡിറ്റിംഗ് സെക്ടർ  ടെൻഡറുകളിൽ 
 ഒപ്പിടാൻ വേണ്ടി മന്ത്രി ഡോ. റാണ അൽ ഫാരിസിന്  ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News