ഇന്ത്യ - കുവൈറ്റ് നയതന്ത്രബന്ധം അറുപതാം വർഷത്തിലേക്ക്; ഇന്ത്യൻ എംബസി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

  • 14/01/2021

ഇന്ത്യയും കുവൈറ്റും  തമ്മിലുള്ള നയതന്ത്രബന്ധം അറുപതാം വർഷത്തിലേക്ക് കടക്കുന്നു.  വാർഷിക ആഘോഷത്തിന് ഭാഗമായി ഇന്ത്യൻ എംബസി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ഇതിനുവേണ്ടിയുള്ള എൻട്രികൾ എംബസി ക്ഷണിച്ചിട്ടുണ്ട്. ലോഗോ മത്സരത്തില്‍ കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പ്രവാസികൾക്കും പങ്കെടുക്കാം. എന്‍ട്രികള്‍ എന്ന pic.kuwait@mea.gov.in വിലാസത്തിലേക്ക് അയക്കാം. ഫെബ്രുവരി 15 ആണ് അവസാന തീയതി. എന്‍ട്രികളുടെ പകര്‍പ്പവകാശം അയക്കുന്നവര്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നല്‍കേണ്ടതാണ്. എന്‍ട്രികള്‍ക്കൊപ്പം പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി എന്നിവയും അയക്കണം.

Related News