കുവൈറ്റിൽ കാലാവധി കഴിഞ്ഞ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടും.

  • 14/01/2021

കുവൈറ്റിൽ വിവിധ ഗവൺമെന്റ് ഏജൻസികളുടെ കീഴിലുള്ള കാലാവധി കഴിഞ്ഞ കരാറുകളിൽ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികളെ പിരിച്ചു വിടുമെന്ന് മാൻപവർ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മാൻപവർ പ്രൊട്ടക്ഷൻ ഡോക്ടർ മുബാറക് അൽ അസ്മി മുന്നറിയിപ്പുനൽകി. പുതിയ കരാറിലേക്കോ  മറ്റൊരു വർക്ക് പെർമിറ്റുകളിലേക്കോ  മാറുന്നതിന് ഒരു മാസത്തെ സാവകാശവും  നൽകിയിട്ടുണ്ടെന്നും  ആവശ്യമായ നടപടി ക്രമങ്ങൾ കൈക്കൊള്ളുന്നതിന് ഗവൺമെന്റ് ഏജൻസികളിൽ എല്ലാവകുപ്പുകളിലേയും ഏകോപിപ്പിച്ചി  ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ പ്രധാനപ്പെട്ട ഏജൻസികളിലെ കാലാവധി കഴിഞ്ഞ കരാറുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങളിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കാൻ മന്ത്രിസഭ മാൻ പവർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം കാലാവധി കഴിഞ്ഞ കരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ 74000ത്തിൽ  അധികം പ്രവാസി തൊഴിലാളികൾ ഇപ്പോഴും കാലാവധി കഴിഞ്ഞ ഗവൺമെന്റ് കരാറുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവരോട് എത്രയും പെട്ടെന്ന് നാടുവിടാനോ, വർക്ക് പെർമിറ്റ് മാറ്റാനോ അധികൃതർ നിർദ്ദേശിച്ചിരുന്നു.

Related News