കുവൈറ്റിൽ പാട്ടു പാടിയതിന് സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമം

  • 14/01/2021

കുവൈറ്റിൽ 27 വയസ്സുള്ള സഹോദരനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പലസ്തീനിക്ക് വേണ്ടിയുള്ള അന്വേഷണം സുരക്ഷ അധികൃതർ ഊർജിതമാക്കി. ഉച്ചത്തിൽ പാട്ടുപാടിയതിനാണ് സഹോദരനെ ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതി പാട്ട് നിർത്താൻ സഹോദരനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അയാൾ പാട്ട് നിർത്താൻ തയ്യാറായില്ലെന്നും തുടർന്ന് ദേഷ്യം വന്ന പ്രതി സഹോദരനുമായി വാക്കുതർക്കമുണ്ടായെന്നും പിന്നീട് കത്തിക്കുത്തിൽ കലാശിച്ചതെന്നും  സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച് റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു. സംഭവ വിവരമറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ്ദാദ് സ്ട്രീറ്റിലെ ഒരു വീട്ടിലെത്തിയപ്പോൾ കഴുത്തിൽ  കുത്തേറ്റ സഹോദരനെ കണ്ടെത്തുകയും, മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. കുത്തേറ്റ സഹോദരന്റെ ജീവന് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related News